puli

ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് കണ്ട കാൽപാടുകൾ പരിശോധിച്ചു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണിമിശിഹാ പള്ളിമുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടത്തി . തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സമീപവാസിയായ കുഞ്ഞൂഞ്ഞ് കാല്പാടുകൾ കണ്ട് ഇടവക വികാരി ഫാ.മാത്യു കൊട്ടുകാപ്പള്ളിയെ വിവരം അറിയിച്ചത് . വിവരമറിഞ്ഞ് ഇടവകഅംഗങ്ങൾ എത്തി വനംവകുപ്പിനെ വിവരം അറിയിച്ചു . കരിങ്കൽ ചിപ്സ് വിതറിയ നിലത്ത് വന്യമൃഗം ഏതോ ജീവിയെ ആക്രമിച്ചതിന് സമാനമായി നിരവധി പാടുകളാണുള്ളത് .പതിവായി പള്ളിമുറ്റത്തും പരിസരത്തും തങ്ങുന്ന നായയെ കാണാനില്ലെന്നും പ്രദേശവാസികൾ പറയുന്നു

. കഴിഞ്ഞ ദിവസം രാത്രി വന്യമൃഗത്തിന്റെ കരച്ചിൽ കേട്ടതായും പ്രദേശവാസികൾ പറയുന്നു.കടുവയാണെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും പുലിയുടെ കാൽപാടാണെന്നാണ് വനംവകുപ്പ് സ്ഥിരീകരിച്ചത് . കരിങ്കൽ ചിപ്സിൽ പതിഞ്ഞിരിക്കുന്ന കലാപാടുകൾ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിലും പള്ളിമുറ്റത്തുള്ള കാൽപാടുകളിൽ നിന്നാണ് ഇത് സ്ഥിരീകരിച്ചത്.

വനമേഖലയോട് ചേർന്നുകിടക്കുന്ന ഇവിടെ ആനകളുടെ സാന്നിധ്യമടക്കം മുൻകാലങ്ങളിലുണ്ടായിട്ടുണ്ട്.രണ്ട് ആഴ്ച മുൻപ് സമീപത്തെ രണ്ട് വീടുകളിൽ നിന്നും വളർത്തുനായകളെ പുലി പിടിച്ചിരുന്നു . ഇതിൽ ഒരു നായയുടെ ജഡം രണ്ടാമത്തെ ദിവസം പുലി എടുത്തുകൊണ്ടപോയിരുന്നു പുലിയ നേരിൽ കണ്ട വീട്ടുടമ വനം വകുപ്പിനോട് കൂടു സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിനിടയിൽ പുലി വീണ്ടും ജനവാസമേഖലയിൽ എത്തിയത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്നാണ് ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്തെത്തി . സണ്ണി ജോസഫ് എം.എൽ.എ , അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികന്നേൽ ,, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണശ്രീ , രാഹുൽ , അമൽ , എന്നിവരും കരിക്കോട്ടക്കരി പൊലീസും സ്ഥലത്തെത്തിയിരുന്നു .