nypunyam

കണ്ണൂർ:തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷന്റെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വികസന കമ്മിഷണർ സന്ദീപ്കുമാർ നിർവഹിച്ചു. ജില്ലാ സ്‌കിൽ കോർഡിനേറ്റർ വിജേഷ്. വി.ജയരാജ് സ്വാഗതം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നൈപുണ്യ സമിതി ടെലികോം സെക്ടർ സ്‌കിൽ കൗൺസിലുമായി ചേർന്ന് പരിശീലിപ്പിച്ച എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ പി.ബിജു, ടെലികോം സെക്ടർ സ്‌കിൽ കൗൺസിൽ പ്രതിനിധി പി.നിതിൻ, പി.ബിന്ദു, ഒ.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.