കണ്ണൂർ: ജയിലിനുള്ളിലേക്ക് ബീഡിക്കെട്ടുകൾ എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച മുൻ തടവുകാരനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല വല്ലംകുളം സ്വദേശി അരവിന്ദ് ആർ. കൃഷ്ണൻ (27) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കാനായി എത്തിച്ച 3 ബണ്ടിൽ ബീഡികളും 19 ചെറിയ ബീഡി പാക്കറ്റുകളും കണ്ടെടുത്തു. ഇന്നലെ രാവിലെ 11.20 ഓടെ അസുഖം ബാധിച്ച മൂന്ന് പ്രതികളെ അസി. പ്രിസൺ ഓഫീസർമാർ ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിൽ ആശുപത്രിയിൽ കൊണ്ടുപോകവേ വാഹന ഷെഡിന് സമീപത്തായി ജയിലിലേക്ക് ബീഡി ക്കെട്ടുകൾ എറിയുന്നതിനിടെ പ്രതിയെ ജയിൽ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.