divider
മനുഷ്യ ഡിവൈഡർ പ്രതിഷേധം

കണ്ണൂർ: പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ നിരന്തരമായി വാഹന അപകടമരണങ്ങൾ ഉണ്ടാകുമ്പോൾ തടയുന്നതിനായി റോഡിൽ ഡിവൈഡർ സ്ഥാപിക്കണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണപുരം പുന്നച്ചേരി റോഡിൽ പ്രതീകാത്മകമായി മനുഷ്യ ഡിവൈഡർ നിർമ്മിച്ചു. ജെ.സി.ഐ നാഷണൽ ട്രെയിനർ ഡോ. പി.പി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനൂപ് തവര അദ്ധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ചിറക്കൽ ബുഷ്റ, മുൻ സംസ്ഥാന പ്രസിഡന്റ് പ്രദീപൻ മാലോത്ത്, ജില്ലാ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, പുന്നച്ചേരി സെന്റ് മേരിസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ക്രിസ്റ്റീന, സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ ഗംഗാധരൻ സ്വാഗതവും ട്രഷറർ പി.കെ ലളിത നന്ദിയും പറഞ്ഞു.