കാഞ്ഞങ്ങാട്: കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം 21ന് രാവിലെ 9 മുതൽ കാലിക്കടവ് വയലിൽ വയൽപൂരം മഴപ്പൊലിമ നടത്തും. പരിപാടിയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ക്ലബ്ബ് പ്രസിഡന്റ് പി. മുരളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് കാലിക്കടവ് അദ്ധ്യക്ഷത വഹിച്ചു. എം. ഹരികൃഷ്ണൻ, പി. ജിഷ്ണു, എ.കെ ലൈല, എം. അജിത, കെ.വി രേണുക, എ. പ്രീജ, സി. രമണി എന്നിവർ സംസാരിച്ചു. രാവിലെ 9.30ന് ടീമുകളുടെ മാർച്ച് പാസ്റ്റ്. തുടർന്ന് ഉദ്ഘാടനം, പാരമ്പര്യ കർഷകരെ ആദരിക്കൽ, നടീൽ ഉത്സവം, വിവിധ മത്സരങ്ങൾ നടക്കും. ഭാരവാഹികൾ: പി. മുരളി (ചെയർമാൻ), എ.കെ ലൈല (കൺവീനർ), രതീഷ് കാലിക്കടവ് (കോഡിനേറ്റർ). വിവരങ്ങൾക്ക് 9847767458.