anumodanm
'ഇന്‍ സ്‌പെയര്‍ ടു നെക്സ്റ്റ് ' ദുബായ് കെ എം സി സി നേതാവ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് കൂളിയങ്കാൽ ശാഖ 'ഇൻസ്‌പെയർ ടു നെക്സ്റ്റ് ' എന്ന പ്രമേയവുമായി വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും വിവിധ മേഖലയിൽ കഴിവുതെളിയിച്ച വ്യക്തികൾക്കുള്ള അനുമോദന സദസും കൂളിയങ്കാലിൽ സംഘടിപ്പിച്ചു. ദുബായ് കെ.എം.സി.സി നേതാവ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് റയീസ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ബദരിയാനഗർ, ജോയിന്റ് സെക്രട്ടറി ഷക്കീർ കല്ലിങ്കാൽ, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ജബ്ബാർ ചിത്താരി, ടി. ഖാദർ ഹാജി, ഫൈസൽ ചേരക്കാടത്ത്, കർഷക സംഘം ജില്ലാ സെക്രട്ടറി ടി. മുത്തലീബ് ഉനൈസ്, സവാദ്, ഷംനാദ്, ഫർഹ ഫിദ, കുഞ്ഞാസിയ, സുബൈദ അഷറഫ്, സക്കീന, പി. അജ്മൽ പ്രസംഗിച്ചു. മോട്ടിവേഷൻ ക്ലാസ്സുമുണ്ടായി.