maayi
കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാടായി കാവിൽ നടന്ന കാവ് സംരക്ഷണ പരിപാടിയിൽ അശ്വിൻപെരുവണ്ണാൻ വൃക്ഷതൈ നടുന്നു.

കണ്ണൂർ: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ നടപ്പിലാക്കുന്ന നമുക്കുവേണ്ടി മണ്ണിനുവേണ്ടി ക്യാമ്പയിന്റെ ഭാഗമായുള്ള കാവ് സംരക്ഷണ പരിപാടിക്ക് മാടായിക്കാവിൽ തുടക്കമായി. അന്യമായിക്കൊണ്ടിരിക്കുന്ന കാവുകളും കുളങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി 23 ഇനങ്ങളിൽ പെട്ട വൃക്ഷതൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഈ വർഷം മൂന്ന് കാവുകളാണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. മാടായി കോ ഓപ്പറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, പരിച, യുണൈറ്റഡ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മാടായിക്കാവിൽ നടന്ന പരിപാടി ക്ഷേത്രം മാനേജർ എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിജു, മാടായിക്കാവിലെ കോലധാരികളായ ആചാര സ്ഥാനികരെ ആദരിച്ചു.