കാസർകോട്: ലോകസർപ്പ ദിനം കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം സമുചിതമായി ആചരിച്ചു. വനശ്രീയിൽ നടന്ന പാമ്പും മനുഷ്യനും ബോധവത്കരണ പരിപാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. റിട്ട. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രഭാകരൻ കോഴിക്കോട് ക്ലാസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.സി യശോദ, എം. ചന്ദ്രൻ, കെ. അനിലൻ, കെ.കെ ബാലകൃഷ്ണൻ, എൻ. നാരായണ നായ്ക്ക്, ജയകുമാരൻ, സർപ്പ ഫെസിലിറ്റേറ്റർ സന്തോഷ് എന്നിവർ സംസാരിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സർപ്പ ജില്ലാ കോ-ഓർഡിനേറ്ററുമായ കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.വി സത്യൻ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു നന്ദിയും പറഞ്ഞു. സർപ്പ ദിനത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിൽ പ്രത്യേക കിയോസ്ക് പ്രദർശിപ്പിച്ചു.
.