പയ്യന്നൂർ: വീടിന് മുന്നിലെ റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. രാമന്തളി കുന്നരു കാരന്താട്ടെ പി.വി.ദിജിന്റെ ഫോർച്യൂണർ കാറാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. സ്വന്തം വീട്ടിലേക്ക് കാർ പോകാത്തതിനാൽ അയൽവാസിയുടെ വീടിന് സമീപമാണ് സ്ഥിരമായി കാർ നിർത്താറുള്ളത്. പുലർച്ചെ കാർ കത്തുന്നത് കണ്ട അയൽവാസികളാണ് വിവരം നൽകിയത്. പയ്യന്നൂരിൽ നിന്ന് അഗ്നിശമനസേനയെത്തി തീയണ യ്ക്കുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസും സംഭവസ്ഥലത്തെത്തി. പിലാത്തറയിൽ ജിനേഷ്യം നടത്തി വരികയാണ് ദിജിൻ. ഇന്നലെ കാർ ഉപയോഗിക്കാതിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടാകാൻ സാദ്ധ്യതയില്ലായെന്നാണ് അനുമാനം. ദിജിന്റെ പരാതിയിൽ കേസ്സെടുത്ത് പയ്യന്നൂർ പൊലീസ് അന്വേഷണമാരംഭിച്ചു.