photo-1-
എൻടി.ടി. എഫ് പാലയാട് കമ്യൂണിറ്റി സ്കിൽ കേന്ദ്രത്തിൽ സംഘടിപ്പിച്ച നൈപുണ്യോത്സവം

പാലയാട്: ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി എൻ.ടി.ടി.എഫ് പാലയാട് കമ്യൂണിറ്റി സ്കിൽ കേന്ദ്രത്തിൽ നൈപുണ്യോത്സവം സംഘടിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ നൈപുണ്യശേഷിയെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിനായി മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ്‌ വിഭാഗങ്ങളിലാണ് വ്യത്യസ്തങ്ങളായ സ്കിൽ കോണ്ടസ്റ്റ് സംഘടിപ്പിച്ചത്. നെറ്റ് വർക്ക് ഡിസൈൻ, ത്രീഡി മോഡലിംഗ്, സി.എൻ.സി മില്ലിംഗ്, ടേണിംഗ്, ടെക്നിക്കൽ ക്വിസ്, ഇലക്ടിക്കൽ വയറിംഗ് എന്നീ ഇനങ്ങളിലാണ് കോണ്ടസ്റ്റ് സംഘടിപ്പിച്ചത്. വൈസ് പ്രിൻസിപ്പൾ വി.എം. സരസ്വതി ഉദ്ഘാടനം ചെയ്തു. വി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതികരംഗത്ത് നൈപുണ്യ ശേഷിയുടെ പ്രാധാന്യത്തെ കുറിച്ച് എ. രൺധീർ ക്ലാസെടുത്തു. വികാസ് പലേരി പദ്ധതി വിശദീകരിച്ചു. ധനേഷ്, വിവേക് വത്സൻ, എ. പ്രജീഷ എന്നിവർ നേതൃത്വം നൽകി.