dyfi
ഡി.വൈ.എഫ്.ഐ

കണ്ണൂ‌ർ: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിക്കുവാനുള്ള നീക്കം ജനദ്രോഹപരമാണെന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ ടെലികോം കമ്പനികളെ ആണ് ആശ്രയിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.ജി ദിലീപ് സംസാരിച്ചു. ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്‌.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.