കാസർകോട്: സേവാഭാരതി കാസർകോട് ജില്ലാ സമ്മേളനത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ല പ്രസിഡന്റ് സി.കെ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആർ. എസ്. എസ് ജില്ലാ കാര്യവാഹ് കെ.പവിത്രൻ, അഡ്വ.കെ.കരുണാകരൻ, പി.ദാമോദര പണിക്കർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.സംഗീത വിജയൻ സ്വാഗതവും എം.ടി.ദിനേശ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എൻ.വെങ്കിട്ട രമണ ഹൊള്ള(ചെയർമാൻ), കെ.ദാമോദരപണിക്കർ, അഡ്വ.കരുണാകരൻ, കമലേഷ്, ബിന്ദുദാസ് നമ്പ്യാർ, സുകുമാർ കുതിരപ്പാടി(വൈസ് ചെയർമാൻമാർ), എം.ടി.ദിനേശ്(ജന.കൺവീനർ), ഗോപാല ഷെട്ടി (ജോ.കൺവീനർ),ദയാനന്ദ ഭട്ട്, ഗുരുദത്ത് കാഞ്ഞങ്ങാട്,സി.കെ.നായർ, മഞ്ജുനാഥ് മുള്ളേരിയ,കൃഷ്ണൻ ഏച്ചിക്കാനം, എ.കെ.സംഗീത വിജയൻ(കൺവീനർമാർ),എ.ടി.നായർ, സങ്കപ്പ ഭണ്ഡാരി(സാമ്പത്തികം)എന്നിവരെയും തിരഞ്ഞെടുത്തു.ഈ മാസം 28ന് അണങ്കൂര്‍ ശരതാംബ ഭവനിലാണ് ജില്ലാ സമ്മേളനം.