കണ്ണൂർ: കേരള ബാങ്ക് കണ്ണൂർ സി.പി.സി യുടെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മൈക്രോ എന്റെർപ്രൈസസ് കൺസൾട്ടന്റുമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ഉത്പാദന മേഖലയിലെ പരോഗതിക്കും ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ദാരിദ്രനിർമാർജ്ജനം ലക്ഷ്യമാക്കിയുള്ള വിവിധ സ്വയം തൊഴിൽ പദ്ധതികൾ കേരളബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്നതിനുമാണ് ശിൽപശാല. കണ്ണൂർ റീജിയണൽ ഓഫീസ് ട്രെയിനിംഗ് ഹാളിൽ നടന്ന ശിൽപശാല ബാങ്ക് ഡയറക്ടർ കെ ജി.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.
ജനറൽ മാനേജർ നവനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എം.റീന, കുടുംബശ്രീ മിഷൻ ഡി.പി.എം പി.വി.സന്ധ്യ., മെന്റർ സിനോ നൈനാൻ എന്നിവർ നേതൃത്വം നൽകി. കേരള ബാങ്ക് സീനിയർ മാനേജർ ടി.ശ്രീജേഷ്. , മാനേജർ എൻ.മധു എന്നിവർ ക്ലാസുകൾ നയിച്ചു