കണ്ണൂർ: കണ്ണൂരിലെ തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്ക് ഭക്ഷണം നൽകി പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ. പൊലീസ് ബി ഡി കെ അക്ഷയ പാത്രത്തിലൂടെയാണ് വീടുകളിൽ നിന്നും ഇലയിൽ പൊതിഞ്ഞ വിഭവസമൃദ്ധമായ ഭക്ഷണം വിദ്യാർത്ഥികൾ തെരുവിൽ കഴിയുന്നവർക്ക് നൽകിയത്. എ.സി.പി ഓഫീസ് ഉദ്യോഗസ്ഥനും അക്ഷയപാത്രം കോർഡിനേറ്ററുമായ എ.വി.സതീഷ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. അക്ഷയപാത്രം വളണ്ടിയർമാരായ വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി, ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.സജിത്ത്, ജില്ലാ പ്രസിഡന്റ് കെ.പി.ബിന്ദു ബാലകൃഷ്ണൻ, അഖിൽ ഫോൺ ടെക്, സ്‌കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എസ്.സുശാന്ത്, എം.കെ.മനേഷ് എന്നിവർ സംസാരിച്ചു.സ്‌കൂൾ അദ്ധ്യാപകരായ കെ.പി.ശാലിനി, ഐ.ജെ.ഷീബ, എൻ.എസ്.എസ് വളണ്ടിയർ ലീഡർ അമാന്റ എലിസബത്ത്,പി.ടി. സായന്ത്,യദുനന്ദ് രഞ്ജിത്ത്, എ.കെ.ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി