പരിയാരം: കണ്ണൂർ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി നിലനിൽക്കുന്ന ജീവനക്കാരുടെ ആഗിരണ പ്രകൃയകളടക്കമുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് സർക്കാർ നിരന്തര ശ്രമം നടത്തുകയും ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന കാലതമാസമടക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിതന്നെ നേരിട്ട് പ്രത്യേക യോഗമടക്കം വിളിച്ച് പ്രശ്ന പരിഹാരങ്ങൾക്ക് ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ചില പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് ജീവനക്കാർ തള്ളിക്കളഞ്ഞെന്ന് എൻ.ജി.ഒ യൂണിയൻ അവകാശപ്പെട്ടു.പത്തുശതമാനം ജീവനക്കാർ മാത്രമാണ് പങ്കെടുത്തത്. സെക്രട്ടറിയേറ്റിന് മുൻപിലും റിലേസത്യാഗ്രഹമടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തി പ്രശ്ന പരിഹാരത്തിന്റെ പടിവാതിൽക്കലെത്തുമ്പോഴാണ് ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ പണിമുടക്ക് സമരവുമായി പ്രതിപക്ഷ സംഘടനകൾ മുന്നോട്ട് വന്നത്.എല്ലാ പണിമുടക്കിൽ നിന്നും ആശുപത്രികളെ ഒഴിവാക്കുമ്പോഴാണ് പ്രതിപക്ഷസംഘടനകൾ നിരുത്തരവാദപരമായ സമരത്തിന് തയ്യാറായതെന്നും യൂണിയൻ കുറ്റപ്പെടുത്തി.