കണ്ണൂർ: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി സി അങ്കണത്തിൽ കാരുണ്യമരം നട്ടു.സാധാരണക്കാരന് വേണ്ടി ജീവിച്ച ഉമ്മൻചാണ്ടിയുടെ ഓർമ്മയായി കാരുണ്യ മരം വളരുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.ചരമദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ ക്യാമ്പസുകളിലും ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികളും സന്നദ്ധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി,അർജുൻ കറ്റയാട്ട്,സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ ആദർശ് മാങ്ങാട്ടിടം,ആകാശ് ഭാസ്‌കരൻ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,ജോസഫ് തലക്കൽ,മുഹമ്മദ് റാഹിബ് കെ,അമൽ തോമസ്,രാഗേഷ് ബാലൻ,കാവ്യ കെ,അലക്സ് ബെന്നി എന്നിവർ നേതൃത്വം നൽകി.