clock

തലശ്ശേരി: പൈതൃക നഗരത്തിന്റെ മുഖമായി മാറിയ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലോക്ക് ടവർ നാശോൻമുഖമായി.നഗരസഭയുടെ നൂറ്റി അമ്പതാമത് വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ സമ്മാനിച്ചതാണ് ഈ കൂറ്റൻ ക്ലോക്ക് ടവർ. വർഷങ്ങളായി യാതൊരു അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്നാണ് ക്ലോക്ക് നിശ്ചലമായത്.

ഇതിനകം ക്ളോക്കിന്റെ പല ഭാഗങ്ങൾക്കും കേടുപാടുകൾ പറ്റി. ഗ്ലാസ് ചില്ല് തകർന്നു.നഗരത്തിലെത്തുന്നവരുടേയും, ഇതുവഴി ട്രെയിനിലും, ബസിലുമെല്ലാം കടന്ന് പോകുന്നവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ് തലശ്ശേരി ക്ലോക്ക് ടവർ.