തളിപ്പറമ്പ്: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ഇന്ന് രാവിലെ പത്തിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തിൽ ഐ.ജി: കെ.സേതുരാമൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയാകും ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ. അഡീ.എസ്.പി എം.വി.വിനോദ്, സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, പൊലീസ് ഓഫീസേഴ്‌സ് - അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേശൻ വെള്ളോറ, രാജേഷ് കടമ്പേരി, കെ.പി.അനീഷ്, ടി.പ്രജിഷ് പ്രസംഗിക്കും. ഡിവൈ.എസ്.പിമാരായ കെ.വിനോദ്‌കുമാർ, എം.കെ.കീർത്തിബാബു, ധനഞ്ജയ ബാബു. എ.വി.ജോൺ, തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന സെക്രട്ടറി ഇ.വി.പ്രദീപൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.