photo-

കണ്ണൂർ: ഉമ്മൻ ചാണ്ടി സ്മൃതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ താവക്കര ക്യാമ്പസിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ഇകെ.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. ഷഹീദ, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷസ് ജനറൽ സെക്രട്ടറി ജയൻ ചാലിൽ, എം.കെ.സജിത്ത്, സർ​ഗ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് ഓർഗനൈസേഷൻ സെക്രട്ടറി .കെ.എം.സിറാജ് എന്നിവർ പ്രസം​ഗിച്ചു. 30 ജീവനക്കാർ രക്തം ദാനം ചെയ്തു. ഇതോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി അനുസ്മരണവും നടന്നു.