vanitha-

പാലക്കുന്ന് : പാലക്കുന്ന് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വനിതാവിഭാഗം സ്വയംതൊഴിൽ പരിശീലന ക്ലാസ് നടത്തി. ക്ളബ്ബ് ഹാളിൽ നടന്ന സാരി ഡ്രാപ്പിംഗ് ആൻഡ് ബോക്സ്‌ ഫോൽഡിംഗ് പരിശീലനത്തിന് ഷീബാ സുരേഷ് നേതൃത്വം നൽകി. പരസഹായമില്ലാതെ സാരി ധരിക്കാൻ പാകത്തിൽ മടക്കുകൾ കൃത്യമായി മുൻകൂട്ടി ഒരുക്കുന്നതിലാണ് പരിശീലനം. വനിതാ വിംഗ് ഭാരവാഹികളായ ലതിക സുരേന്ദ്രൻ, അഞ്ജലി അശോകൻ, ജ്യോതി സുനിൽ, പ്രഭ സതീശൻ, സുമ സുഹാസ്, സന്ധ്യാ സുകേഷ്, അനിത ജയാനന്ദൻ,പദ്മിനി രമേശൻ എന്നിവർ പറഞ്ഞു. ബ്രദേഴ്സ് ക്ലബ്ബിന്റെ കീഴിൽ രണ്ട് മാസം മുൻപ് നിലവിൽ വന്ന വനിതാ വിഭാഗത്തിന്റെ ആദ്യ സംരംഭമാണിത്.