കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് കാട്ടുമാടം, അഡ്വ.രേഖ രതീഷ്, അക്ഷയ എസ്.ബാലൻ, രജിത രാജൻ, മണ്ഡലം പ്രസിഡന്റുമാരായ എച്ച്.ആർ.വിനീത് , രാജേഷ് പാണാന്തോട്, സിജോ അമ്പാട്ട്, അരുൺ ജോസ്, ഗോകുൽ ദാസ് ഉപ്പിലിക്കൈ, ശരത്ത് ചന്ദ്രൻ, സന്ദീപ് ഒഴിഞ്ഞവളപ്പ്, സുനീഷ് പുതിയകണ്ടം, ശ്രീജിത്ത് പുതുക്കുന്ന്, സിജു ചേലക്കാട്ട്,രാഹുൽ നർക്കല, പ്രതീഷ് കല്ലഞ്ചിറ തുടങ്ങിയവർ സംസാരിച്ചു.