aisha

ശബ്ദം കേട്ടപ്പോൾ ഓടി, ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു


കണ്ണൂർ: അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റൻ ചുറ്റുമതിൽ മഴയിൽ ഇടിഞ്ഞുവീണു. ഇതിന് സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടിമാറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോകുയായിരുന്ന വിദ്യാർത്ഥികളുടെ മുന്നിലേക്കാണ് മതിൽ ഇടിഞ്ഞത്. മഇന്നലെ രാവിലെ എട്ടേകാലിനാണ് സംഭവം.

ശബ്ദം കേട്ടെത്തിയ നാട്ടുകൾ റോഡിൽ വീണ ചെങ്കല്ലും കോൺക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കി.അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മണ്ണ് ഇടിയുന്നതിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ റോഡിന്റെ അപ്പുറത്തേക്ക് ഓടി മാറുകയായിരുന്നെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഐഷ പറഞ്ഞു. മതിലിടിയുന്നത് വീഡിയോയിലെല്ലാം കണ്ടിട്ടിട്ടുള്ളതിനാൽ ഒച്ചകേട്ടപ്പോഴേ ഓടുകയായിരുന്നുവെന്നും ഈ വിദ്യാർത്ഥിനി പറഞ്ഞു.