പാലയാട് : ലോക യുവജന നൈപുണ്യ വാരാചരണത്തിന്റെ ഭാഗമായി എൻ.ടി.ടി.എഫ് പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്ക് കേന്ദ്രത്തിൽ നടന്ന നൈപുണ്യോത്സവ വിജയികളെ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ അനുമോദിച്ചു. എൻ.ടി. ടി.എഫ് പ്രിൻസിപ്പാൾ ആർ.അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു..സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ നൈപുണ്യ ശേഷിയെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിനുമായി മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് വ്യത്യസ്തങ്ങളായ സ്‌കിൽ കോണ്ടസ്റ്റ് സംഘടിപ്പിച്ചത്.അസാപ് കമ്മൂണിറ്റി സ്‌കിൽ പാർക്ക് ഗവേണിംഗ് ബോഡി അംഗങ്ങളായ സുബിൻ മോഹൻ ദീപക് സി.വി, ഡോ: പി. സൂരജ് ,വൈസ് പ്രിൻസിപ്പൾ വി.എം.സരസ്വതി, രാധാകൃഷ്ണൻ വി.കെ ധനേഷ് പി.പി., എന്നിവർ സംബന്ധിച്ചു.