vadamvali

നീലേശ്വരം: ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ നടന്ന കാസർകോട് ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ 88 പോയിന്റുമായി കുണ്ടുംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ജി.എച്ച്.എസ്.എസ് ബന്തടുക്ക, സെന്റ് തോമസ് എച്ച് എസ് തോമാപുരം എന്നീ സ്കൂളുകൾക്കാണ് രണ്ടാംസ്ഥാനം. ജില്ലാ വടം വലി അസോസിയേഷനും, ബി.എ.സി. ചിറപ്പുറവും സംയുക്തമായി സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.മനു,പ്രൊഫ.പി.രഘുനാഥ്, സേതു ബങ്കളം, പി.എം.സന്ധ്യ, അനിൽ ബങ്കളം, അംബുജാക്ഷൻ ആലാമിപ്പള്ളി, ബാബു കോട്ടപ്പാറ എന്നിവർ സംസാരിച്ചു. രതീഷ് വെള്ളച്ചാൽ സ്വാഗതവും സുനിൽ നോർത്ത് കോട്ടച്ചേരി നന്ദിയും പറഞ്ഞു. കെ.പി.അരവിന്ദാക്ഷൻ ട്രോഫികൾ വിതരണം ചെയ്തു.