airport

മട്ടന്നൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കുവൈത്തിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ വിമാനം വഴിതിരിച്ചുവിട്ടു. ഇന്നലെ പുലർച്ചെ 2.55ന് കണ്ണൂരിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. കനത്ത മഴ മൂലം റൺവേയിൽ ലാൻഡിങ്ങ് സാധ്യമാകാതെ വന്നതോടെയാണ് വഴിതിരിച്ചുവിട്ടത്. ഉച്ചയ്ക്ക് 12.19 നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്. മഴ മൂലം കണ്ണൂർ വിമാനത്താവളത്തിൽ വിവിധ സർവീസുകൾ വൈകി. മസ്ക്കറ്റിൽ നിന്ന് ഉച്ചയ്ക്ക് 12.30ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകീട്ട് നാലോടെയാണ് എത്തിയത്. അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും മണിക്കൂറുകൾ വൈകി.