kpvu

കാഞ്ഞങ്ങാട് : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡീയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) കാസർകോട് ജില്ലാ കൺവെൻഷൻ ഹോസ്ദുർഗ് ബാങ്ക് ഹോളിൽ കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു രസിത അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് റെയിൻ, സുനിൽ പരിയാരത്ത് , കെ.മോഹനൻ , ദിനു മേക്കാട്ട് , നാരായണൻ ലുക്ക്ഔട്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.സുരേഷ് സ്വാഗതം പറഞ്ഞു. ഇലക്ഷൻ ജോലി ചെയ്ത മുഴുവൻ വീഡയോഗ്രാഫർമാർക്കും എത്രയും പെട്ടെന്ന് പ്രതിഫലം അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ചെയ്ത കൂലിക്കു വേണ്ടി ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി