തലശ്ശേരി: സൈദാർപള്ളി മുബാറക്ക് എൽ.പി സ്‌കൂൾ മുതൽ ജഗന്നാഥ ടെമ്പിൾ റോഡ് വഴി റെയിൽവേ ഗേറ്റ് കടന്ന് കണ്ണിച്ചിറ റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് നവീകരണത്തിനും ഡ്രെയിനേജ് നിർമ്മാണത്തിനും പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചു . പദ്ധതിക്ക് 85 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടി തുടങ്ങിയതായും അധികൃതർ അറിയിച്ചു.കഴിഞ്ഞ നവകേരള സദസ്സിൽ വാർഡ് കൗൺസിലറും നഗരസഭാസ്ഥിരംസമിതി ചെയർപേഴ്സണുമായ എൻ.രേഷ്മ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പുമന്ത്രിക്കും നിവേദനം നൽകിയിരുന്നു. മേഖലയിലെ പ്രധാനപ്പെട്ടതും വാഹനത്തിരക്കേറിയതുമായ റോഡാണിത്. കാലവർഷം കഴിഞ്ഞാൽ പണി .തുടങ്ങാനാവുമെന്ന് പി.ഡബ്ളു.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.