പയ്യാവൂർ: വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെ ഏഴു മേഖലകളായി വിഭജിച്ച് നടപ്പാക്കുന്ന മികവ് പദ്ധതി 'സഹസ്യ'യുടെ ഭാഗമായ സെന്റർ ഫോർ എക്സലൻസിന്റെ ഉദ്ഘാടനം നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്‌കൂളിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗം സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.മാത്യു ഓലിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ല ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ ടി.വി.ഒ.സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ പ്രധാനാദ്ധ്യാകൻ ബിജു കുറുമുട്ടം ആമുഖഭാഷണം നത്തി. സ്‌കൂൾ ലീഡർ ജുവൽ ജിനു, പി.ടി.എ പ്രസിഡന്റ് ലൈസൺ മാവുങ്കൽ, എം.പി.ടി.എ പ്രസിഡന്റ് ജൂണി ജൂബി, വിദ്യാർത്ഥി പ്രതിനിധികളായ ഐറിൻ സിറിയക്ക്, മിലൻ ടോം പ്രസാദ് എന്നിവർ പ്രസംഗിച്ചു.