ettupara

പയ്യാവൂർ:ഏറ്റുപാറ വിശുദ്ധ അൽഫോൻസ തീർത്ഥാടന പള്ളിയിൽ പത്ത് ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ജോസഫ് ചെരിയംകന്നേൽ കൊടിയേറ്റി. വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം കാർമികത്വം വഹിച്ചു. 26 വരെ വൈകുന്നേരം 4 ന് ആരാധന.വിശുദ്ധ അൽഫോൻസ ദിനമായ 27ന് ഉച്ചകഴിഞ്ഞ് 3.30 ന് ആരാധന. വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ റാസയും നൊവേനയും. ഇടവക ദിനമായ 28 ന് രാവിലെ 10ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന.ഉച്ചക്ക് വിശുദ്ധ അൽഫോസാമ്മയുടെ തിരുസ്വരൂപം വാഴിക്കൽ, പാച്ചോർ നേർച്ച എന്നിവയോടെ തിരുനാൾ സമാപിക്കും.