പയ്യന്നൂർ : ദുബൈ കെ.എം.സി.സി. പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇലാജ് സൗജന്യ മരുന്ന് വിതരണ പദ്ധതിക്ക് തുടക്കമായി. മണ്ഡലത്തിലെ നിർദ്ധനരായ 50 രോഗികൾക്ക് ഒരു വർഷത്തേക്കുള്ള മരുന്നുകളാണ് പദ്ധതി വഴി സൗജന്യമായി നൽകുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവഹിച്ചു . ജില്ല ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള , ജില്ല വനിത ലീഗ് ജനറൽ സെക്രട്ടറി ഷമീമ ജമാൽ , ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ .അഷ്റഫ്, ഇഖ്ബാൽ കോയിപ്ര, എസ്.എ.ശുക്കൂർ ഹാജി, കരപ്പാത്ത് ഉസ്മാൻ, ടി.പി.മഹമൂദ് ഹാജി, ശജീർ ഇഖ്ബാൽ, റഫീഖ് പുളിങ്ങോം, റഹീസ് പെരുമ്പ തുടങ്ങിയവർ സംസാരിച്ചു.