uparodham

പരിയാരം: ഒന്നരവർഷം മുമ്പ് ആരംഭിച്ച അമ്മാനപ്പാറ ചപ്പാരപ്പടവ് റോഡ് പണി പാതി വഴിയിൽ നിലച്ചതിനെതിരെ ബി.ജെ.പി ഉപരോധസമരം നടത്തി. റോഡ് പണി നിലച്ചതോടെ പാച്ചേനി മെനച്ചൂർ ഇറക്കത്തിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന അവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പരിയാരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മെനച്ചൂരിൽ സമരം നടത്തിയത്. ദേശീയസമിതി അംഗം സി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി സി രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരൻ, ജില്ലകമ്മിറ്റി അംഗം എൻ.കെ.ഇ.ചന്ദ്രശേഖരൻ നമ്പൂതിരി, മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങുനി, വൈസ് പ്രസിഡന്റ് .ഹരിദാസ് മാവിച്ചേരി എന്നിവർ പ്രസംഗിച്ചു. സന്തോഷ് മുക്കുന്ന് സ്വാഗതവും എൻ.കെ.യമുന നന്ദിയും പറഞ്ഞു. വി.പി.മുരളിധരൻ, ഇ.വി.ഗണേശൻ, ഇ.കെ.അജയകുമാർ, വി.പി.മുരളിധരൻ, കെ.സി രാജീവ്, ടി.രാജൻ, പ്രിയേഷ് പാച്ചേനി എന്നിവർ നേതൃത്വം നൽകി.