മട്ടന്നൂർ: മട്ടന്നൂർ - മണ്ണൂർ റോഡ് നായിക്കാലി ഭാഗത്ത് റോഡ് പൂർണ്ണമായും പുഴയിലേക്ക് ഇടിഞ്ഞു ഗതാഗതം നിലച്ച പ്രദേശം ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സന്ദർശിച്ചു. 7-8 വർഷമായി കെ.കെ.ശൈലജ എം.എൽ.എയോടും ബന്ധപ്പെട്ട അധികാരികളോടും നിരവധി തവണ റോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചിട്ടും ,നിരവധി പരാതികൾ നൽകിയിട്ടും വേണ്ട നടപടികൾ കൈ കൊണ്ടിട്ടില്ല. മട്ടന്നൂരിനെ ഇരിക്കൂറുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത് .രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. നേതാക്കളായ സുരേഷ് മാവില,എ.കെ.രാജേഷ്, ഒ.കെ.പ്രസാദ് തുടങ്ങിയവർ ഡി.സി.സി പ്രസിഡന്റിനോടൊപ്പം സ്ഥലം സന്ദർശിച്ചു.