പാനൂർ: മനയത്തുവയലിൽ കെ.എസ്.ഇബിയുടെ ജീപ്പ് റോഡിൽ നിന്ന് മാറി ഒഴുക്കിൽപെട്ടു.വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ പോയപ്പോഴാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. മറിഞ്ഞ ജീപ്പിൽ നിന്ന് ഡ്രൈവർ നീന്തി രക്ഷപ്പെട്ടു. സംഭവം കണ്ട സമീപവാസി വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ അഗ്നിശമനസേന എത്തിയാണ് ജീപ്പിൽ കുടുങ്ങിയ ഓവർസിയർ ബിജേഷ്, ലൈൻമാൻ അശോകൻ, വർക്കർ അനീഷ് എന്നിവരെ രക്ഷപ്പെടുത്തിയത്.