police

അങ്കോള : അർജുനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട ലോറി ഉടമയും മലയാളിയുമായ മനാഫിനെ പൊലീസ് മർദ്ദിച്ചു. കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി തിരിച്ചു പോയ ഉടനെയാണ് സംഭവം. അപകടം നടന്നത് മുതൽ മനാഫ് ഷിരൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ചോദ്യങ്ങൾ ഉന്നയിച്ച അർജുന്റെ സഹോദരനെയും സ്ഥലത്ത് നിന്ന് തള്ളി മാറ്റുന്ന സ്ഥിതിയുണ്ടായി.