yoga
യോഗക്ഷേമസഭ കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: യോഗക്ഷേമസഭ കാസർകോട് ജില്ലാ സമ്മേളനം നീലേശ്വരം പട്ടേന സുവർണ്ണ വല്ലി ക്ഷേത്രാങ്കണത്തിൽ യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.എൻ കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യാത്ര ദുരിത പരിഹാരത്തിനായി ഷൊർണ്ണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുസ്തക സമ്പാദകൻ എം.പി. ഈശ്വരൻ എമ്പ്രാന്തിരി, കഥകളി അവാർഡ് ജേതാവ് കേശവകുണ്ട് ലായർ, പാചക വിദഗ്ദ്ധൻ എൻ.എസ്. ശങ്കരൻ നമ്പൂതിരി, സാഹിത്യകാരി ബിന്ദു മരങ്ങാട്, കവി ജയകൃഷ്ണൻ മാടമന, ശ്രീരാമൻ മാടമന, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. കൽപമംഗലം നാരായണൻ നമ്പൂതിരി, പത്മനാഭൻ നമ്പൂതിരി, സൂര്യനാരായണ ഭട്ട്, എം.വിഷ്ണു പ്രകാശൻ കുണ്ട്‌ലായാർ വരക്കാട് ഗിരിജ, കെ. ശ്രീധരൻ ഭട്ടതിരി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും കെ.എൻ ശ്യാമള നന്ദിയും പറഞ്ഞു.