tss
ടി.എസ്.എസ്.എസ് ട്രസ്റ്റ് വാർഷിക സമ്മേളനം അതിരൂപത ഡയറക്ടർ ഫാ. വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വായാട്ടുപറമ്പ് ട്രസ്റ്റിന്റെ വാർഷിക സമ്മേളനം അതിരൂപത ഡയറക്ടർ ഫാ. വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. വായാട്ടുപറമ്പ് ഫൊറോന വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ലൂക്കോസ് പുല്ലൻകുന്നേൽ ആമുഖപ്രഭാഷണവും ടി.എസ്.എസ്.എസ് അതിരൂപത പ്രസിഡന്റ്‌ ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ്‌ ജോയിന്റ് സെക്രട്ടറി ലാലി കാര്യമറ്റം വാർഷിക റിപ്പോർട്ടും എം.എസ്. മോഹനൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ബാലകൃഷ്ണൻ, ടി.എസ്.എസ്.എസ് ആലക്കോട്‌ മേഖലാ സെക്രട്ടറി പുഷ്പ ആന്റോ, സിസ്റ്റർ ബെറ്റി തോമസ്, ഒ.ജെ. സ്‌കറിയ എന്നിവർ പ്രസംഗിച്ചു. മുതിർന്ന ഗ്രാമിക ഭാരവാഹി ജോസഫ് പുതിയപറമ്പിലിനെ അതിരൂപത പ്രസിഡന്റ്‌ ജോഷി കുന്നത്ത് പൊന്നാടയണിയിച്ച് ആദരിച്ചു.