കണ്ണൂർ: രാജ്യത്തെ ഏറ്റവും മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള ദേശീയ അവാർഡ് ജേതാവും അസോസിയേഷൻ ഓഫ് വളന്ററി വർക്കേഴ്സ് ആൻഡ് ഏജൻസിസ് ഓഫ് കേരള (അവൈക്ക്) യുടെ പ്രഥമ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന സാജൻ ചേലേരിയുടെ പതിനെട്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനവും രക്തദാനവും സംഘടിപ്പിച്ചു. സാജന്റെ ഓർമ്മ ദിനത്തിൽ പതിനെട്ടാം വർഷമാണ് സഹപ്രവർത്തകർ രക്തം ദാനം ചെയ്യുന്നത്. കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്കാണ് രക്തദാനം നടന്നത്. തുടർന്ന് നടന്ന അനുസ്മരണ യോഗം അവൈക്ക് സംസ്ഥാന പ്രസിഡന്റ് കെ.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പ്രദീപൻ തൈക്കണ്ടി സ്വാഗതവും പി.വി മനീഷ് നന്ദിയും പറഞ്ഞു. വിജേഷ് ചെടിച്ചേരി, പി.വി ഉമേഷ്, സി. വിജയൻ, സുദാസ് കണ്ണോത്ത്, ശ്രീജ സാജൻ തുടങ്ങിയവർ സംസാരിച്ചു