bjp
ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം അഭിനന്ദൻ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം അഭിനന്ദൻ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തീർത്ത കപട മതേതര ജനാധിപത്യത്തിനെതിരെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള വിജയവും കേരളത്തിൽ രണ്ട് മുന്നണികൾക്കൊപ്പം എൻ.ഡി.എയും എന്ന് സൂചന നൽകിയുള്ള 20 ശതമാനം വോട്ട് വിഹിതവും സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാനൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. ഷിജിലാൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ജി.ആർ പ്രഫുൽ കൃഷ്ണൻ, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, ബി.ഡി.ജെ.എസ്. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് എം.കെ. രാജീവൻ, വി.പി. സുരേന്ദ്രൻ, കെ.കെ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി.പി. ഷാജി സ്വാഗതവും ടി.കെ സജീവൻ നന്ദിയും പറഞ്ഞു.