martin
കരിങ്കല്‍ ക്വാറിയിടിഞ്ഞ് വീടുകളും വാഹനങ്ങളും തകര്‍ന്ന വട്ടിപ്രത്ത് ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജിന്‍െ്‌റ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോള്‍

കണ്ണൂർ: കരിങ്കൽ ക്വാറിയിടിഞ്ഞ് കൂറ്റൻ കരിങ്കല്ലുകൾ തെറിച്ചും വെള്ളം കുത്തിയൊലിച്ചും വീടുകളും വാഹനങ്ങളും തകർന്ന വട്ടിപ്രത്ത് നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിച്ചവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനും മതിയായ നഷ്ടപരിഹാരം നൽകാനും സത്വര നടപടിയുണ്ടാകണം. പ്രദേശവാസികളുടെ ആശങ്കയകറ്റാൻ അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടലുണ്ടാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കെ.സി. മുഹമ്മദ് ഫൈസൽ, കെ.സി ഗണേശൻ, എം.വി ചിത്രകുമാർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.