thayambaka
പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രത്തിൽ നടന്നു വരുന്ന തായമ്പക മഹോത്സവത്തിൽ കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ സംഘം അവതരിപ്പിച്ച മിഴാവിന്മേൽ തായമ്പക

പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന രണ്ടാമത് തായമ്പക മഹോത്സവം പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവ ക്ഷേത്രത്തിൽ ആരംഭിച്ചു. പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. സ്വാമി കൃഷ്ണാനന്ദ ഭാരതി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഡോ. എൻ.പി. വിജയ കൃഷ്ണൻ, വി.പി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ വൈകീട്ട് കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ സംഘം മിഴാവിന്മേൽ തായമ്പക അവതരിപ്പിച്ചു.

ഇന്ന് മഡിയൻ രാധാകൃഷ്ണ മാരാർ, നാളെ ജയൻ തിരുവില്വാമല, 24ന്കല്ലൂർ രാമൻ കുട്ടി എന്നിവർ തായമ്പകയും 25ന് ചെർപ്പുളശ്ശേരി ജയവിജയന്മാർ, 26ന് ചെറുതാഴം ചന്ദ്രൻ, നീലേശ്വരം സന്തോഷ്, 27ന് ആറാങ്ങോട്ടുകര ശിവൻ കലാമണ്ഡലം, രതീഷ് എന്നിവർ ഡബിൾ തായമ്പകയും അവതരിപ്പിക്കും. സമാപനദിവസമായ 28ന് കല്പാത്തി ബാലകൃഷ്ണൻ, ഉദയൻ നമ്പൂതിരി, കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവരുടെ ട്രിപ്പിൾ തായമ്പക അരങ്ങേറും.

സമാപന സമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, പയ്യന്നൂർ ഡിവൈ.എസ്.പി. കെ. വിനോദ് കുമാർ, നഗരസഭാ ചെയർ പേഴ്സൺ കെ.വി. ലളിത തുടങ്ങിയവർ പങ്കെടുക്കും.