bedakam

കുണ്ടംകുഴി ബേഡഡുക്ക ,കുറ്റിക്കോൽ പഞ്ചായത്ത് പരിധിയിലെ സാഹിത്യാസ്വാദകരുടെ കൂട്ടായ്മ സാഹിത്യ വേദി രൂപീകരിച്ചു. പ്രതിമാസ പരിപാടികളിലൂടെ പുസ്തകം സിനിമ, നാടകം തുടങ്ങിയ വിവിധ മേഖലകളുമായി ചർച്ച ചെയ്യുകയും അതുവഴി എഴുത്തും വായനയും പോത്സാഹിപ്പിക്കുയാണ് പ്രവർത്തന ലക്ഷ്യം.രുപീകരണ യോഗം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു.
സുരേഷ് പയ്യങ്ങാനം അദ്ധ്യക്ഷത വഹിച്ചു.മുരളീധരൻ ബീംബുങ്കാൽ , ഗംഗാധരൻ ബീംബുങ്കാൽ,പങ്കജാക്ഷൻ തോരോത്ത്,ജയരാജ് കുണ്ടംകുഴി ,അശോക് ദേവ്, ബിജു ജോസഫ് സുധീഷ് മലാങ്കാട്, ശോഭന ബേഡകം, വി.രാഘവൻ, നിഷ പേര്യ,ഇന്ദിര തോർക്കുളം, ടി.കുഞ്ഞിരാമൻ സംസാരിച്ചു. വിനോദ് കുണ്ടംകുഴി സ്വഗതം പറഞ്ഞു.ഭാരവാഹികൾ:മുരളിധരൻ ബീംബുങ്കാൽ (പ്രസി) സുരേഷ് പയ്യങ്ങാനം (സെക്ര)വിനോദ് കുണ്ടംകുഴി (ജോ. സെക്ര).