moon

പയ്യാവൂർ:ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ചാമക്കാൽ ഗവ.എൽ.പി.സ്‌കൂളിൽ റോക്കറ്റ് മാതൃകയുടെ വിക്ഷേപണമടക്കം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂളിലെ മുൻ അദ്ധ്യാപകനും സമഗ്രശിക്ഷ കേരളം ട്രെയിനറുമായ എം.കെ.ഉണ്ണികൃഷ്ണനാണ് റോക്കറ്റ് വിക്ഷേപണം നടത്തണമെന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാക്കിയത്. പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് റോക്കറ്റും പി.വി.സി പൈപ്പു കൊണ്ട് വിക്ഷേപണത്തറയും ഒരുക്കി. സൈക്കിൾ പമ്പുപയോഗിച്ചാണ് റോക്കറ്റ് വിക്ഷേപിക്കാനാവശ്യമായ ഊർജം നൽകിയത്. ഡോക്യുമെന്ററി പ്രദർശനം, ക്വിസ്, പതിപ്പ് നിർമ്മാണം, വിവിധ കലാപരിപാടികൾ എന്നിവയും നടത്തി. സ്‌കൂൾ മുഖ്യാദ്ധ്യാപകൻ ഇ.പി.ജയപ്രകാശ്, അദ്ധ്യാകരായ കെ.എ.ആൻസി, ജോസ്മി ജോസ്, ടി.വി.ദീപ, ടി.സ്വപ്ന മദർ പി.ടി.എ പ്രസിഡന്റ് സൗമ്യ ദിനേശ്, കെ.രജനി, എം.ടി.മധുസുദനൻ, സോണിയ തോമസ്, കെ.അമിത എന്നിവർ നേതൃത്വം നൽകി.