brc

നീലേശ്വരം:യു.പി,ഹൈസ്കൂൾ ഹയർസെക്കൻഡറി മേഖലയിൽ തയ്യാറാക്കിയ 150 ഓളം പ്രൊജക്റ്റുകളുടെ ബി.ആർ.അവതരണവും മെച്ചപ്പെടുത്തലും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്പശാലഹോസ്ദുർഗ്ഗ് എ. ഇ. ഒ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബി.പി സി ഡോ.കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി അജിത , എസ്.എൻ.ടി.ടി.ഐ പ്രിൻസിപ്പാൾ ജി പുഷ്പലത, എന്നിവർ സംസാരിച്ചു. റിട്ട.എ.ഇ.ഒ ഷെരീഫ് കുരിക്കൾ നേതൃത്വം നൽകി. ട്രെയിനർമാരായ പി.രാജഗോപാലൻ, വി.വി.സുബ്രഹ്മണ്യൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു സി.ആർ.സി കോ- ഓഡിനേറ്റർമാരായ നിഷ, ശ്രീജ,യു.വി.സജീഷ് ,ഉണ്ണികൃഷ്ണൻ,പി.ലതിക പ്രിയേഷ് ,പ്രവീണ ,അനുശ്രീ,മഞ്ജുള ,ശാരിക ,രചന എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി .