മട്ടന്നൂർ:തകർന്ന മണ്ണൂർ പുഴയോര റോഡിന് പകരം സമാന്തര റോഡ് ഉടൻ നിർമ്മിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സദസ്സ് നടത്തും.വൈകുന്നേരം മൂന്നിന് ഡി.സി.സി.പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.സമാപനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുൾകരീം ചേലേരി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി.സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.മുഹമ്മദ് ബ്ളാത്തൂർ, പി.സുനിൽകുമാർ, വി.മോഹനൻ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ എം.ദാമോദരൻ മാസ്റ്റർ, വി.എൻ.മുഹമ്മദ്, എം.കെ.കുഞ്ഞിക്കണ്ണൻ, ഒ.കെ.പ്രസാദ്, എ.കെ.രാജേഷ്, പി.രാഘവൻ മാസ്റ്റർ, റഫീഖ് ബാവോട്ടു പാറ പി.പി.ജലീൽ, എം.പ്രേമരാജൻ പങ്കെടുത്തു.