തൃക്കരിപ്പൂർ:കൊയോങ്കര ഗവ. ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ഉടൻ പുനരാരംഭിക്കണമെന്ന് സി പി.ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ശാസ്ത്രീയമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതുമൂലം ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ച നിലയിലാണ്. വർഷകാലത്ത് നിരവധി രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അധികൃതർ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി .ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി എം.പി.ബിജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ, കെ.മധുസൂദനൻ, കെ.മനോഹരൻ, പി.രാമകൃഷ്ണൻ, ടി. നസീർ , പി.ചന്ദ്രൻ, കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.