തലശ്ശേരി: പ്രധാനപ്പെട്ട പത്ത് ആവശ്യങ്ങളുയർത്തി തലശ്ശേരി നഗരസഭ ഓഫീസിന് മുന്നിൽ ബി.ജെ.പി കൗൺസിലർമാരും പ്രവർത്തകരും നടത്തിയ സത്യാഗ്രഹം സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി മണ്ഡലം അദ്ധ്യക്ഷനും നഗരസഭ കൗൺസിലറുമായ കെ.ലിജേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.വി.രത്നാകരൻ, സത്യപ്രകാശ്ൻ , മാഹി മേഖല പ്രസിഡന്റ് ദിനേശൻ, അനിൽകുമാർ, അനീഷ് കൊളവട്ടത്ത്,കെ.അജേഷ് ,മിലി ചന്ദ്ര, കെ.ബിന്ദു, ഇ.ആശ , പ്രീത പ്രദീപ്, വി.മജ്മ , ജ്യോതിഷ് കുമാർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് സംസാരിച്ചു.