brigediar

മാഹി .കോഴിക്കോട് എൻ.സി സി ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ ഡി.കെ.പാത്ര ന്യൂ മാഹി എം.എം ഹയർസെക്കൻഡറി സ്‌കൂൾ സന്ദർശിച്ചു.. സ്‌കൂൾ മാനേജർ താഹിർ കൊമ്മോത്ത്, പ്രിൻസിപ്പൽ കെ.പി.റീത്ത, ഹെഡ് മാസ്റ്റർ അബ്ദുൽ അസിസ് ചീഫ് ഓഫീസർ എം.പി.ബാബു എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്‌കൂളിലെ എൻ.സി സി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കേഡറ്റുകൾ ഉജ്ജ്വല വരവേൽപ്പ് നൽകി. യൂണിറ്റ് കമാൻഡിംഗ് ഓഫീസർ ലഫ്‌കേണൽ ലളിത് കുമാർ ഗോയേൽ മറ്റ് ആർമി ഓഫീസർമാരും ഒപ്പം ഉണ്ടായിരുന്നു. വരും തലമുറയുടെ വാഗ്ദാനങ്ങൾ ആയ എൻ.സി സി കേഡറ്റുകൾക്ക് ധാരാളം സാമൂഹ്യ സേവനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കമാണ്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. ബാൻഡ് ടീം അംഗങ്ങൾക്ക് ചടങ്ങിൽ സമ്മാനം നൽകി.