തളിപ്പറമ്പ്: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വാതന്ത്ര്യ സംരക്ഷണത്തിന് സമരഭരിത യൗവ്വനം' എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ആഗസ്റ്റ് 15ന് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംരക്ഷണ സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. പൂക്കോത്ത് നട കേന്ദ്രീകരിച്ചു ബഹുജന പ്രകടനവും ടൗൺ സ്‌ക്വയറിൽ പൊതുയോഗവും സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ.വി.സാഗർ ഉദ്ഘാടനം ചെയ്തു. കെ.പി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മുജീബ് റഹ്മാൻ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി പി.എ.ഇസ്മയിൽ എന്നിവർ സംസാരിച്ചു. എം.വിജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വേലിക്കാത്തു രാഘവൻ, വി.വി.കണ്ണൻ, പി.കെ.മുജീബ് റഹ്‌മാൻ, സി.ലക്ഷ്മണൻ (രക്ഷാധികാരികൾ), കോമത്ത് മുരളീധരൻ (ചെയർമാൻ), ടി.വി.നാരായണൻ, പി.വി.ബാബു, ടി.ഒ.സരിത, എം.രഘുനാഥ് (വൈസ് ചെയർമാൻ), എം.വിജേഷ് (കൺവീനർ), കെ.പി.മഹേഷ്‌, എം.പി.വി രശ്മി, പി.എ.ഇസ്മയിൽ, വി.അമീഷ (ജോ: കൺവീനർ), എം.വി.സുഭാഷ് (ട്രഷറർ).