ncp

കാഞ്ഞങ്ങാട്: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റൈ ഏഴാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് കരീം ചന്തേര പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ കരിം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊയ്യൻ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ ഉദിനൂർ സുകുമാരൻ, സിദ്ദിഖ് കൈക്കമ്പ, എ.ടി.വിജയൻ, ഒ.കെ.ബാലകൃഷ്ണൻ, എൻ.എം.സി ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ, രാഹുൽ നിലാങ്കര, ഉബൈദുള്ള കടവത്ത്, ഹമീദ് ചേരെങ്കൈ, ജോസഫ് വടകര, എം. ടി.പി.ഹാരിസ്, നാസർ പള്ളം, മോഹനൻ ചുണ്ണംകുളം, രാജേഷ് ബണ്ണാരത്ത് എന്നിവർ പ്രസംഗിച്ചു. ടി.നാരായണൻ സ്വാഗതവും സീനത്ത് സതീശൻ നന്ദിയും പറഞ്ഞു.