തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ശ്രീചക്രപാണി വിദ്യാമന്ദിരത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഗുരുപൂർണിമ ദിനമാചരിച്ചു. വിദ്യാനികേതൻ സംസ്ഥാന നൈതിക് പ്രമുഖ് കെ.എം.പ്രമോദ് ഗുരുപൂജ സന്ദേശം നൽകി. വിദ്യാലയ സമിതി പ്രസിഡന്റ് കെ.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.നാരായണൻ കൊയങ്കര, വി.എം.ബാലകൃഷ്ണൻ നടക്കാവ്, പി.കൃഷ്ണകുമാർ ഉദിനൂര്, റിട്ട. ഡി.ഡി.ഇ സൗമിനി കല്ലത്ത്, മാദ്ധ്യമപ്രവർത്തകരായ രാഘവൻ മാസ്റ്റർ , ടി.വി.ചന്ദ്രദാസ് എന്നിവരെ ആദരിച്ചു. കെ.എൻ.വാസുദേവൻ നായർ കുട്ടികളുടെ പാർക്ക് സമർപ്പിച്ചു. കെ.പ്രകാശൻ ചന്തേര, ശശി തങ്കയം നേതൃത്വം നൽകി. . വിദ്യാലയം സമിതി സെക്രട്ടറി കെ.രാജൻ സ്വാഗതവും പ്രധാന അദ്ധ്യാപക ടി.വി.ശ്രീജ നന്ദിയും പറഞ്ഞു.